പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

പരീക്ഷാ മൂല്യനിർണ്ണയത്തിന് ഓരോ അധ്യാപകനും അധിക ചുമതല: ഒരുദിവസം നോക്കേണ്ട പേപ്പറുകളിൽ വീണ്ടും മാറ്റം

Apr 23, 2022 at 5:42 am

Follow us on

 

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിനായി പുതുക്കിയ പരീക്ഷാ മാന്വൽ പ്രകാരം ഓരോ അധ്യാപകനും മൂല്യനിർണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വരുത്തിയ മാറ്റം വീണ്ടും പുന:ക്രമീകരിച്ചു. ചില അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഒരുദിവസം നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വീണ്ടും പുന:ക്രമീകരിച്ചത്.ഒരു ദിവസം ഒരു അധ്യാപകൻ നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ പരമാവധി 10 എണ്ണത്തിന്റെ വർധനവാണ് വരുത്തിയിരുന്നത്.ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് ഓരോ ദിവസവും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉച്ചയ്ക്ക് മുമ്പ് 13 ഉച്ചയ്ക്ക് ശേഷം 13 എന്നിങ്ങനെ ആകെ 26 ആയിരുന്നു.

\"\"

ഇത്  17 + 17 = 34 എന്നാക്കി ഉയർത്തി. ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് മുമ്പ് 20 ഉച്ചയ്ക്ക് ശേഷം 20 എന്നിങ്ങനെ 40 പേപ്പർ ആയിരുന്നു. അത് 25 + 25 = 50 എന്നാക്കി വർദ്ധിപ്പിച്ചു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾനിശ്ചയിച്ചതാണ്  ഉത്തരക്കടലാസുകളുടെയും എണ്ണം 26, 40 എന്നത്. നിലവിൽ പരമാവധി മാർക്ക് 80/60/30 ആയി കുറഞ്ഞപ്പോഴും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ടായിരുന്നില്ല. ഒരു വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം പുനർനിശ്ചയിച്ചത്.

\"\"

എന്നാൽ മൂല്യനിർണ്ണയം ആരംഭിക്കാനിരിക്കുന്ന വേളയിൽ ചില അധ്യാപക കൂട്ടായ്മകൾ വ്യത്യസ്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്തോടെയാണ് വീണ്ടും മാറ്റം വരുത്തിയത്. ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 15 + 15 = 30 ഉം 22 + 22 = 44 ഉം ആയി പുനർനിശ്ചയിച്ചു.

\"\"

Follow us on

Related News