ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: വരുന്ന അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഏപ്രിൽ 28മുതൽ വിതരണം ചെയ്യും. പാഠപുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 28ന് രാവിലെ 10ന് തിരുവനന്തപുരം കരമന ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടക്കും. ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ്സ്-ല്‍ നടന്നു കൊണ്ടിരിക്കുന്നതും ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുന്‍കൂട്ടി തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം വകുപ്പ് കൈകൊണ്ടിട്ടുണ്ട്. 288 റ്റൈറ്റിലുകളിലായി 2,84,22,066)ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയ്യാറാകുന്നത്. നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങള്‍ 2022-23 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നേ സ്കൂള്‍ സൊസൈറ്റികള്‍ വഴി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.നിലവില്‍ വിതരണം നടത്തുന്ന പാഠപുസ്തകങ്ങളില്‍ മൈനര്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ തുകയൊടുക്കി ചെലാന്‍ ഹാജരാക്കുന്ന അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും തങ്ങള്‍ നല്‍കിയ ഇന്‍ഡന്‍റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്.