JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊൽക്കത്ത: ജാദവ്പുർ ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസിൽ (കല്പിത സർവകലാശാല) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപ്ലൈഡ് ആൻഡ് ഇൻറർ ഡിസിപ്ലിനറി സയൻസസ്, ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, മെറ്റീരിയൽ സയൻസസ്, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഒ.ബി.സി./ഭിന്നശേഷി/മറ്റുവിഭാഗക്കാർക്ക് 50 ശതമാനം) മാസ്റ്റേഴ്സ് ബിരുദം. ഒപ്പം അതാത് വിഷയത്തിലുള്ള ദേശീയതലത്തിലുള്ള ഒരു എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോറം https://iacs.res.in/PhD-student.html-ൽനിന്ന് ഡൗൺലോഡുചെയ്തെടുക്കണം. പൂരിപ്പിച്ച അപേക്ഷാരേഖകൾ ഏപ്രിൽ 19-നകം phdcell_iacs@iacs.res.in-ലേക്ക് അയക്കണം. സബ്ജക്ട് ലൈൻ: പി.എച്ച്.ഡി പ്രോഗ്രാം ഐ.എ.സി.എസ്- ഓട്ടം (Autumn) സെമെസ്റ്റർ 2022.
സ്കൂളുകൾ, ഗവേഷണമേഖലകൾ, നിർബന്ധമായും വേണ്ട വിദ്യാഭ്യാസയോഗ്യത/ദേശീയ യോഗ്യതാപരീക്ഷ എന്നിവയെക്കുറിച്ച് https://iacs.res.in ലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.