JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ചെന്നെ: ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (വി.ഐ.ടി)ക്ക് വന്‍ മുന്നേറ്റം. ക്യു.എസ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ എന്‍ജിനിയറിങ്്, ടെക്‌നോളജി വിഭാഗങ്ങളിലായി വി.ഐ.ടിയുടെ ഏഴു പഠനവിഭാഗങ്ങള്‍ ഇടംപിടിച്ചു.
എന്‍ജിനീയറിങ്, ടെക്‌നോളജി വിഭാഗത്തില്‍ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് വി.ഐ.ടി. എന്‍.ഐ.ആര്‍.എഫ് റാങ്കിങ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണസ്ഥാപനങ്ങളില്‍ 12-ാംസ്ഥാനമുണ്ട്.