JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: മലയാളത്തിൽ എഴുത്തിനും അച്ചടിക്കും ഇനി ഒരു ലിപി വരുന്നു. വാക്കുകൾക്കിടയിൽ അകലമിടൽ, ചന്ദ്രക്കലയുടെ ഉപയോഗം, ചിഹ്നങ്ങളുടെ പ്രയോഗം, അക്ഷരങ്ങളുടെ ഇരട്ടിപ്പ് എന്നിവയിലെല്ലാം ഏകീകൃത രീതി നടപ്പിൽ വരും. സർക്കാർ നിയോഗിച്ച ഭാഷാപണ്ഡിതരുടെ സമിതിയുടേതാണ് പരിഷ്ക്കരണ നിർദേശങ്ങൾ. ഇവ മുഖ്യമന്തി അദ്ധ്യക്ഷനായുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച ഉന്നതതല സമിതി അംഗീകരിച്ചു.
പുതിയ നിർദ്ദേശം അനുസരിച്ച് പഴയ ലിപിയിലേക്ക് മടങ്ങുകയാണ് മലയാളം. സർക്കാർതലത്തിൽ പരിഷ്ക്കരണം ആരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള തുടർനടപടികൾക്ക് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ ചുമതലപ്പെടുത്തി. അച്ചടി പൂർത്തിയായിട്ടുള്ളതിനാൽ ലിപി പരിഷ്ക്കരണം ഈ വരുന്ന അധ്യയനവർഷത്തെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തില്ല. അടുത്ത വർഷം മുതൽ ഇത് നടപ്പാക്കും.