പാഠപുസ്തകത്തിലെ പ്രതിജ്ഞയില്‍ തെറ്റുകള്‍; കത്തെഴുതി അധികൃതരുടെ കണ്ണ് തുറപ്പിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി

Apr 11, 2022 at 2:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

സ്വന്തം ലേഖകന്‍
കോട്ടയം: പാഠപുസ്തകം നോക്കി പഠിച്ച പ്രതിജ്ഞ ക്ലാസില്‍ ചൊല്ലിക്കൊടുത്തപ്പോള്‍ തെറ്റെന്ന് ടീച്ചര്‍. പുസ്തകത്തെ വിശ്വസിച്ച വിദ്യാര്‍ത്ഥി വീട്ടിലെത്തി വീണ്ടും പഠിച്ചു. പിന്നേയും തെറ്റിയെന്ന് ക്ലാസ് ടീച്ചര്‍ പറഞ്ഞതോടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പുസ്തകത്തിലെ പ്രതിജ്ഞയില്‍ തെറ്റുകള്‍. ഒടുവില്‍ സര്‍ക്കാരിന് കത്തെഴുതി അധികൃതരുടെ കണ്ണ് തുറപ്പിച്ചു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി. കോട്ടയം ഈരാറ്റുപേട്ട ജി.എം.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുല്‍ റഹീമാണ് തെറ്റുകള്‍ തിരുത്തിച്ച് താരമായിരിക്കുന്നത്.

\"\"


എസ്.സി.ഇ.ആര്‍.ടി (സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി)യുടെ മൂന്നാം ക്ലാസ് പരിസര പഠനം പുസ്തകത്തിലാണ് തെറ്റുകള്‍ കടന്നു കൂടിയത്. ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്ന പ്രതിജ്ഞയില്‍ രണ്ടിടത്താണ് തെറ്റുകള്‍. പുസ്തകത്തില്‍ തെറ്റുകള്‍ കണ്ടെത്തിയതോടെ എസ്.സി.ഇ.ആര്‍.ടിക്ക് കത്തെഴുതുകയായിരുന്നു. ഇതിനുള്ള മറുപടി കഴിഞ്ഞ ദിവസം റഹീമിനെ തേടിയെത്തി. ഉടന്‍ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്‌കരണത്തില്‍ പിശക് പരിഹരിക്കാമെന്നാണ് കത്തിലുള്ളത്. ഡയറക്ടര്‍ ആര്‍.കെ ജപ്രകാശാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

\"\"
അബ്ദുല്‍ റഹീമിന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍.കെ ജപ്രകാശ് അയച്ച കത്ത്


പ്രതിജ്ഞ പഠിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ പഠനത്തിന് റഹീം തിരഞ്ഞെടുത്തത് പരിസ പഠനം ടെക്‌സ്റ്റ് ബുക്കായിരുന്നു. അതിനാലാണ് തെറ്റ് കണ്ടുപിടിക്കപ്പെട്ടത്. എല്ലാ പുസ്തകങ്ങളിലേയും പ്രതിജ്ഞ ഒന്നാണെന്നത് കണക്കിലെടുത്തായിരുന്നു ഇത്. ക്ലാസില്‍ ചൊല്ലിയപ്പോള്‍ പിശക് വന്നതോടെയാണ് അന്വേഷണമുണ്ടായത്. തുടര്‍ന്ന് കത്തെഴുതി വിവരം അധികൃതരെ അറിയിച്ചു. തിരുത്താമെന്ന മറുപടി ലഭിച്ച ആഹ്ലാദത്തിലാണ് ഈ മിടുക്കന്‍.
പ്രധാനാധ്യാപകന്‍ പി.വി. ഷാജിമോന്‍, പി.ടി.എ പ്രസിഡന്റ് പി.കെ. നൗഷാദ് തുടങ്ങിയവര്‍ മുഹമ്മദ് അബ്ദുല്‍റഹീമിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈരാറ്റുപേട്ട കാടാപുരത്ത് യൂനുസിന്റേയും സീനത്തിന്റേയും മകനാണ് അബ്ദുല്‍റഹീം.ഡറക്ടര്‍

\"\"

റഹീം എഴുതിയ കത്ത് ഇങ്ങനെ…

എസ്.സി.ഇ.ആര്‍.ടി
തിരുവനന്തപുരം

സര്‍,
ഞാന്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ്. എന്റെ ഇംഗ്ലീഷ് പാഠപുസ്തകത്തിലുള്ള പ്ലഡ്ജും മറ്റ് പാഠപുസ്തകങ്ങളിലുള്ള പ്ലഡ്ജും രണ്ട് രീതിയില്‍ കാണാന്‍ ഇടയുണ്ടായി. ഒരേ സ്ഥലത്തു നിന്ന്, ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പ്രിപേര്‍ഡ് ചെയ്യുന്ന പുസ്തകത്തില്‍ രണ്ട് രീതിയിലുള്ള പ്ലഡ്ജ് വരാനുള്ള കാരണം എന്താണെന്ന് മനസ്സിലാവുന്നില്ല. ആതിനാല്‍ സാറിന്റെ ഭാഗത്തു നിന്ന് ഉചിതമായ ഒരു തീരുമാനം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.
എന്ന്
വിശ്വാസത്തോടെ
മുഹമ്മദ് അബ്ദുല്‍ റഹീം

Follow us on

Related News