JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം : അടുത്ത അധ്യയന വർഷത്തിൽ ജൂൺ ഒന്നുമുതൽ വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ എസ്എസ്എൽസി പരീക്ഷാഫലവും വേഗത്തിൽ പ്രസിദ്ധീകരിക്കും. ജൂൺ 10നകം പരീക്ഷാഫലം പുറത്തിറക്കി പ്ലസ് വൺ പ്രവേശനം വേഗത്തിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മാര്‍ച്ച് 31നാണ് എസ്എസ്എൽസി തിയറി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രില്‍ 29ന് പരീക്ഷകൾ അവസാനിക്കും. എസ്എസ്എല്‍സി ഐറ്റി പ്രാക്ടിക്കല്‍ പരീക്ഷ മേയ് മൂന്നിന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. മൂല്യനിര്‍ണ്ണയം മേയ് 11ന് ആരംഭിച്ച് പരീക്ഷഫലം ജൂണ്‍ 10നകം പ്രസിദ്ധീകരിക്കും.
ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷ മാര്‍ച്ച് 30നാണ് ആരംഭിക്കുന്നത്. ഏപ്രില്‍ 26ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ അവസാനത്തോടെ അല്ലെങ്കില്‍ മേയ് ആദ്യത്തിൽ ആരംഭിക്കുമെന്നാണ് സൂചന.