JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
മലപ്പുറം: പി.എസ്.സി പരീക്ഷക്കിടയിൽ ഉദ്യോഗാർത്ഥികൾക്ക് സമയമറിയുന്നതിന് സൗകര്യമേർപ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ്. സംഭവം ചൂണ്ടിക്കാട്ടി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിച്ച് പ്രതിഷേധിച്ചു. പരിഷ്കരണങ്ങളുടെ പേരില്‍ വാച്ചടക്കമുള്ള ഉപകരണങ്ങള്‍ പരീക്ഷാ ഹാളില്‍ നിരോധിച്ചപ്പോള്‍ തന്നെ ഇതിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവേണ്ടിയിരുന്നു. സമയക്രമം പാലിച്ച് പരീക്ഷ എഴുതുന്നവര്‍ക്ക് മണിക്കൂറുകള്‍ പിന്നിട്ടത് മാത്രം അറിയിക്കുന്ന ബെല്ല് കൊണ്ട് മാത്രം കാര്യമില്ല. ഉദ്യോഗാത്ഥികളുടെ സമയം യൂത്ത് ലീഗ് വിലമതിക്കുകയും അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനുമാണ് മുസ് ലിം യൂത്ത് ലീഗ് ഓരോ ക്ലാസിലേക്കും ആവശ്യമായ ക്ലോക്ക് കൈമാറിയത്. പി.എസ്.സി പരീക്ഷാ കേന്ദ്രമായ മേൽമുറിയി അധികാരത്തൊടി ജി.എം.യു.പി സ്ക്കൂളിലേക്കുള്ള ക്ലോക്ക് നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി. ഷരീഫ് പി.ടി.എ പ്രസിഡന്‍റ് ഷമീര്‍ കപ്പൂരിനു കൈമാറി. മുസ് ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ , ട്രഷറർ കെ.പി. സവാദ് മാസ്റ്റർ ഭാരവാഹികളായ ഫെബിൻ കളപ്പാടൻ, ഷമീർ കപ്പൂർ, എസ്. അദിനാൻ, സലാം വളമംഗലം, സിദീഖലി പിച്ചൻ, അധികാരിത്തൊടി യൂണിറ്റ് സെക്രട്ടറി മഹ്റൂഫ് പള്ളിയാളി, സ്കൂള്‍ എസ്‌എംസി ചെയര്‍മാന്‍ ഉബൈദ് പള്ളിത്തൊടി, പി.ടി.എ വൈസ് പ്രസിഡന്‍റ് ഹമീദ് കൂത്രാടന്‍ പ്രധാനാധ്യാപകന്‍ വിജയൻ വട്ടക്കണ്ടത്തിൽ, ഷാജഹാന്‍.വി, ബിജു മാത്യു, അബ്ദുല്‍ ബാരി.എം, റീന.എം.എ,
അനീസ സംബന്ധിച്ചു. മലപ്പുറത്തെ മെന്‍സ് ക്ലബ് ഷോപ്പിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.