JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരളസർവകലാശാല ഏപ്രിൽ 18മുതൽ നടത്തുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾ എഴുതുന്ന റെഗുലർ വിദ്യാർത്ഥികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
അവരവരുടെ കാൻഡിഡേറ്റ് കോഡ് രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി, പ്ലസുപരീക്ഷകളുടെ പകർപ്പുകളും, ഏപ്രിൽ 19 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷ എഴുതുന്ന റെഗുലർ വിദ്യാർത്ഥികൾ അവരവരുടെ കാൻഡിഡേറ്റ് കോഡ് രേഖപ്പെടുത്തിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും ഏപ്രിൽ 15 ന് മുൻപായി അതാത് കോളേജ് പ്രിൻസിപ്പാൾമാരെ ഏൽപ്പിക്കേണ്ടതാണ്. പ്രസ്തുത പകർപ്പുകൾ കോളേജ് പ്രിൻസിപ്പാൾമാർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഏപ്രിൽ 20 ന് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
റെഗുലർ വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ അതത് കോളേജുകളിൽ അയയ്ക്കുന്ന സംവിധാനത്തിന്റെ ഭാഗമായാണ് പ്രസ്തുത യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ആവശ്യപ്പെടുന്നത്.