JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമാകും. ദക്ഷിണമേഖലാ ചാമ്പ്യന്മാരായ കാലിക്കറ്റ് ആദ്യദിനം തന്നെ മത്സരത്തിനിറങ്ങും. കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം മൈതാനത്ത് കിരീട പ്രതീക്ഷയോടെയാണ് ടീം ഇറങ്ങുന്നത്. ഇതിന് മുമ്പ് 1996-ലാണ് കാലിക്കറ്റ് അഖിലേന്ത്യാ ജേതാക്കളായത്. ദക്ഷിണ, ഉത്തര, പശ്ചിമ, പൂര്‍വ മേഖലകളില്‍ നിന്നായി 16 ടീമുകള്‍ മത്സരത്തിനുണ്ട്. പ്രാഥമിക റൗണ്ടില്‍ ലീഗ് മത്സരങ്ങളാണ് നടക്കുക. തുടര്‍ന്ന് ഓരോ പൂളില്‍ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കും. ഇതിലെ ജേതാക്കളാണ് സെമി, ഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടുക. 29-നാണ് അവസാന മത്സരം. കാലിക്കറ്റിന് പുറമെ കേരളത്തില്‍ നിന്ന് എം.ജി. സര്‍വകലാശാലയാണുള്ളത്. വൈകീട്ട് അഞ്ച് മണിക്ക് സര്‍വകലാശാലാ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. ആറ് മണിക്കാണ് ഉദ്ഘാടന മത്സരം. കാലിക്കറ്റിന്റെ ടീമംഗങ്ങള്‍: ജീവന്‍ പോളി (ക്യാപ്റ്റന്‍, കൊടകര സഹൃദയ കോളേജ്), കെ. അഭയ് കൃഷ്ണ (ഗവ. കോളേജ് ചിറ്റൂര്‍), യു.കെ. വൈശാഖ് (സര്‍വകലാശാലാ പഠനവിഭാഗം), വി.പി. അര്‍ഷാദ്, ടി. മുഹമ്മദ് ഫാരിസ്, സി. മുഹമ്മദ് ഷഹദ്, കെ.എം. മുഹമ്മദ് റമീസ് (ഫാറൂഖ് കോളേജ്), ജെയ്മോന്‍ ജോര്‍ജ് (ഗവ. കോളേജ് കോടഞ്ചേരി), എം. സാവിദ്, ജോയല്‍ ആന്റണി, കെ.ആര്‍. ഹരികൃഷ്ണന്‍, എസ്. അരുണ്‍, ജീവന്‍ ജോസ് ജോജി (സഹൃദയ കോളേജ്), കെ.പി. ജിഷ്ണു, എം. വിഷ്ണു, എസ്.എം. ശ്രീജിത്ത് (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്). പരിശീലകര്‍: സി.എ. സോസിം, മുനീര്‍. മാനേജര്‍: മിഥിന്‍ ആനന്ദ്. ഫിസിയോ: ഡെന്നി ഡേവിസ്