JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തേഞ്ഞിപ്പലം: കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാല. സര്‍വകലാശാലയുടെ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയുടെ വെബ്സൈറ്റ് http://tmr.uoc.ac.in വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
പനയോല, മുളക്കരണം, ചെപ്പേട്, കടലാസുകള്‍ തുടങ്ങിയവയിലായി എണ്ണായിരത്തഞ്ഞൂറോളം ഗ്രന്ഥങ്ങളുണ്ട് സർവകലാശാലയിൽ. വൈദ്യം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, കാവ്യം, നാടകം തുടങ്ങിയവയെല്ലാമാണ് ഗ്രന്ഥ വിഷയങ്ങള്‍. മലയാളം, സംസ്‌കൃതം, തമിഴ്, കന്നഡ ഭാഷകളിലും വട്ടെഴുത്ത്, ഗ്രന്ഥ, തമിഴ്, കന്നട എഴുത്തുകളിലുമാണ് ഇവയുള്ളത്. ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ഗവേഷണാവശ്യങ്ങള്‍ക്കും പഠനത്തിനുമായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വെബ്സൈറ്റ്. ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഭാവിയില്‍ വെബ്സൈറ്റ് വഴിയും ലഭ്യമാകും. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, മലയാളം പഠനവകുപ്പ് മേധാവി ഡോ. പി. സോമനാഥന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ താളിയോല ഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. എം.പി. മഞ്ജു, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.