JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതൽ 9വരെ ക്ലാസുകളിലെ അധ്യയനം മാർച്ച് 31വരെ തുടരാൻ തീരുമാനം. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഏപ്രിലിൽ നടത്തും. ഏപ്രിൽ 10നകം പരീക്ഷ നടത്തും. ചോദ്യങ്ങൾ SCERT തയാറാക്കി നൽകുന്നതാണ്.
പാഠഭാഗങ്ങൾ പൂർത്തീകരിക്കാനാണ് മാർച്ച് വരെ ക്ലാസുകൾ നീട്ടിയത്.ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നതിന് അധ്യാപക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
സാങ്കേതികമായി സ്കൂളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർ ഒഴികെഎല്ലാ വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തിച്ചേരണമെന്നാണ് നിർദ്ദേശം. ഹാജർ നില പരിശോധിച്ച്, ക്ലാസിൽ എത്താത്തവരെ സ്കൂളിലേക്ക് കൊണ്ടുവരാൻ നിർദേശമുണ്ട്.