പ്രധാന വാർത്തകൾ
സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി

ഇ.കെ.നായനാർ കോ-ഓപ്പറേറ്റീവ് പ്രഫഷണൽ എജ്യൂക്കേഷൻ സ്‌കോളർഷിപ്പ്

Feb 12, 2022 at 3:55 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന \’കേപ്പി\’ന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, ആറൻമുള, പത്തനാപുരം, കിടങ്ങൂർ, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യായന വർഷത്തേയ്ക്കുള്ള ഇ.കെ. നായനാർ കോ-ഓപ്പറേറ്റീവ് പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24നകം അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം.
പ്ലസ് ടുവിന് 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയതും കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപ കവിയാത്തതുമായ നിലവിൽ കേപ്പ് എൻജിനിയറിങ് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട്.  സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടേയും മക്കൾക്കായി സംവരണം ചെയ്ത സീറ്റിൽ പ്രവേശനം നേടിയവർക്ക് മാർക്കോ വരുമാനമോ പരിഗണിക്കാതെ സ്‌കോളർഷിപ്പ് നൽകും.  സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അതത് കോളേജ് പ്രിൻസിപ്പൽമാരെ സമീപിക്കണം.

\"\"

Follow us on

Related News