JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്നുമുതൽ മുഴുവൻ സമയവും പ്രവർത്തിക്കും. 10,11,12 ക്ലാസുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ പഠനം നടക്കും. എന്നാൽ ആഴ്ചയിൽ എത്ര ക്ലാസുകൾ എന്നതിനെക്കുറിച്ച് ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനിക്കും. നവംബർ ഒന്നുമുതൽ സ്കൂൾ തുറന്നപ്പോൾ ഓരോ ക്ലാസിലെയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു ആഴ്ചയിൽ 2മുതൽ 3 ദിവസം വരെയായിരുന്നു ഓരോരുത്തർക്കും ക്ലാസുകൾ നൽകിയിരുന്നത്. ഉച്ചവരെ മാത്രമായിരുന്നു ഇതുവരെയുള്ള ക്ലാസുകൾ. ഇന്നുമുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടക്കുമ്പോൾ ഒരു ക്ലാസിൽ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയുന്ന കുട്ടികൾ എത്രയെന്നു തീരുമാനിക്കേണ്ടി വരും.
നേരത്തെ ഉണ്ടായിരുന്ന പോലെ കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയിൽ പരമാവധി 3ക്ലാസുകൾ നൽകുന്ന തരത്തിൽ തുടരുമോ എന്നും ഇന്ന് അറിയാം. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത്, ക്ലാസിൽ ഇരുത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം തുടരാനാണ് സാധ്യത. വൈകുന്നേരം വരെ ക്ലാസുകൾ ഉള്ളതിനാൽ പഠന സമയത്തിൽ വർദ്ധനവ് ഉണ്ടാക്കുംമെന്നതും ഗുണകരമാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ക്ലാസുകൾ വൈകുന്നേരം വരെ ക്രമീകരിക്കുന്നത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ 14ന് പുന:രാരംഭിക്കുമ്പോൾ ക്ലാസുകളുടെ സമയക്രമം എങ്ങനെ ആകണമെന്നും ഇന്ന്നടക്കുന്ന ഉന്നതതലയോഗത്തിൽ തീരുമാനിക്കും. സ്കൂൾ അടയ്ക്കുന്നതുവരെ എല്ലാ ക്ലാസുകളും ഉച്ചവരെ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.