പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

ദോഹയിലെ ഇന്ത്യൻ സ്‌കൂളിൽ വിവിധ ഒഴിവുകൾ: നോർക്ക റൂട്ട്‌സ് വഴി നിയമനം

Jan 30, 2022 at 1:39 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം മുതൽ 5 വർഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവർത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത. പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിലും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്‌ളീഷ് എന്നീ തസ്തികകളിലും സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകൾ. പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളിൽ വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയൂ. http://norkaroots.org യിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി ഏഴ്.  കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939ൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസും ലഭ്യമാണ്.

\"\"

Follow us on

Related News