JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അടുത്ത ആഴ്ചയോടെ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 9വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് അടുത്ത ആഴ്ചയോടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തിന് സമാനമായ സാഹചര്യമാണ് നിലവിൽ സ്കൂൾ പഠനത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്നത്. ഇതിനു പുറമെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കുകയാണ്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29നാണ് അവസാനിക്കുന്നത്.
ഹയർ സെക്കഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22വരെ നടക്കും. ഈ പരീക്ഷകൾക്ക് മുന്നോടിയായി എസ്എസ്എൽസി, പ്ലസ്ടു മോഡൽ പരീക്ഷകളും നടക്കാനുണ്ട്. 9വരെ ക്ലാസുകളിലെ പരീക്ഷകൾ നടത്തുകയാണെങ്കിൽ ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ടി വരും. അതിനു ശേഷം 9വരെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾ സ്കൂളുകളിൽ നടത്താൻ കഴിഞ്ഞെന്ന് വരില്ല. ഇതുകൊണ്ട്ത്തന്നെ ഈ ക്ലാസുകളിൽ കഴിഞ്ഞ 2വർഷങ്ങളിൽ സ്വീകരിച്ച ക്ലാസ് പ്രമോഷൻ രീതി പിന്തുടരാനാണ് സാധ്യതയെന്ന് സൂചനയുണ്ട്.