JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
കാസർകോട്: കാഞ്ഞങ്ങാട് സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. ഇന്ന് ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥികൾക്കുള്ള ലിങ്ക് ഉപയോഗിച്ച് ക്ലാസിൽ കയറിയ ആൾ മുഖം മറച്ചശേഷം പാട്ടിനൊപ്പം വസ്ത്രം ഉരിഞ്ഞു നൃത്തം ചെയ്യുകയായിരുന്നു. ക്ലാസ് എടുത്തിരുന്ന അധ്യാപിക കരുതിയത് ക്ലാസിലെ വിദ്യാർത്ഥിയാണ് എന്നാണ്. ഫായിസ് എന്ന പേരിൽ സ്കൂൾ ലിങ്ക് വഴിയാണ് ഇയാൾ കയറിയത്. ക്ലാസ് കഴിയാറായ സമയത്ത് ഇയാൾ വസ്ത്രം ഉരിഞ്ഞു നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് പെൺകുട്ടികൾ അടക്കമുള്ളവരോട് വേഗം ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്തുകടക്കാൻ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടിഅല്ല സംഭവത്തിന് പിന്നിലെന്ന് പറയുന്നു. അന്വേഷണം ആരംഭിച്ചു.