JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: ഈ മാസം 23,30 തീയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചു. സംസ്ഥാനത്ത് 20,30 തീയതികളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് അന്നേ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റിയത്. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും മാറ്റി. ജനുവരി 30ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പി.എസ്.സി. വെബ്‌സൈറ്റിൽ https://keralapsc.gov.in/ ലഭ്യമാണ്.