JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്റർ ആകുന്ന സ്കൂളുകൾ അടച്ചിടുമെന്നും ഇത്തരം സ്കൂളുകളിലെ വാക്‌സിനേഷൻ മറ്റുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. സ്കൂളുകളിലെ വാക്‌സിനേഷൻ ഇന്നുമുതൽ ആരംഭിച്ചു. 125 സ്കൂളുകളിൽ ആണ് ഇന്ന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ മുതൽ കൂടുതൽ സ്കൂളുകളിൽ വാക്‌സിനേഷൻ സെക്ഷനുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇനി 45 ശതമാനം വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നടകാനുണ്ട് . മണക്കാട് സ്കൂളിൽ എത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.