പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

കുട്ടികൾക്ക് സ്കൂളുകളിൽ കോവിഡ് വാക്‌സിൻ ജനുവരി 19മുതൽ: ക്രമീകരണം ഇങ്ങനെ

Jan 16, 2022 at 8:10 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ജനുവരി 19മുതൽ സ്കൂളുകളിൽ നിന്ന് കോവിഡ് വാക്‌സിൻ നൽകി തുടങ്ങും. ഇതിനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ പുറത്തിറക്കി. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം യോഗങ്ങൾ ചേർന്നശേഷമാണ് സ്കൂളുകളിലെ വാക്സിനേഷൻ നടപടികൾക്ക് അന്തിമ രൂപം നൽകിയത്. 15 വയസും അതിന് മുകളിലുമുള്ള വിദ്യാർത്ഥികൾക്കാണ് കോവാക്സിൻ നൽകുക. 2007ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്സിൻ നൽകൂ.

ക്രമീകരണങ്ങൾ ഇങ്ങനെ

വാക്സിനേഷൻ കേന്ദ്രങ്ങളിൽ വിശ്രമസ്ഥലം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉറപ്പാക്കണം.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അതത് ജില്ലാ ടാസ്ക് ഫോഴ്സാണ് വാക്സിനേഷൻ നടത്തേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കുക. 500ൽ കൂടുതൽ വാക്‌സിനേഷനുള്ള സ്കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷൻ നൽകേണ്ടത്.

സ്കൂളുകളിൽ തയ്യാറാക്കിയ വാക്സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യും. സ്കൂൾ വാക്സിനേഷൻ സെഷനുകളുടെ എണ്ണം ജില്ലാ ടാസ്ക് ഫോഴ്സ് തീരുമാനിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എല്ലാ സെഷനുകളും നടത്തുക. സ്കൂൾ അധികൃതർ ഒരു ദിവസം വാക്സിനേഷൻ എടുക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവർക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്സിനേഷൻ ദിവസത്തിന് മുമ്പ് അർഹതയുള്ള എല്ലാ വിദ്യാർത്ഥികളും കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തും.
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കൽ ഓഫീസർ, വാക്സിനേറ്റർ, സ്റ്റാഫ് നേഴ്സ്, സ്കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരടങ്ങുന്നതാണ് വാക്സിനേഷൻ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷൻ സൈറ്റിലെയും വാക്സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കും. എല്ലാ വാക്സിനേഷനും കോവിന്നിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഓഫ്‌ ലൈൻ സെഷനുകളൊന്നും തന്നെ നടത്താൻ പാടില്ല.വാക്സിൻ നൽകുമ്പോൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. വാക്സിനേഷൻ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ താപനില പരിശോധിക്കാം
പനിയും മറ്റ് അസുഖങ്ങളും ഉള്ള കുട്ടികൾക്ക് വാക്സിൻ നൽകില്ല. വാക്സിൻ എടുത്ത കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തും. വാക്സിനേഷൻ മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എഇഎഫ്ഐ മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കണം. കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ കാണുന്നുവെങ്കിൽ തൊട്ടടുത്ത എഇഎഫ്ഐ മാനേജ്മെന്റ് സെന്ററിലെത്തിക്കും. ഇതിനായി സ്കൂളുകൾ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് സജ്ജമാക്കണം. ബയോമെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായ സംസ്കരണത്തിനായി അടുത്തുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകണം.

\"\"

Follow us on

Related News