JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് താല്പര്യമുള്ളവർ വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി 5നകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://kscste.kerala.gov.in, esanil.kscste@kerala.gov.in, 0471-2548250.