പ്രധാന വാർത്തകൾ
NEET-UG സൗജന്യ പരീക്ഷാ പരിശീലനംഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻസ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍പ്രഫ എം.എം.ഗനി അവാർഡ്: അധ്യാപകർക്ക് അപേക്ഷിക്കാംകാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റിവിവരാവകാശ നിയമം ഓൺലൈൻ കോഴ്സ്, വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സ്ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ: അപേക്ഷ മാർച്ച് 4വരെപൊളിറ്റിക്കൽ സയൻസ് അധ്യപക, ഹിന്ദി ജൂനിയർ അധ്യാപിക: തൊഴിൽ വാർത്തകൾജെഡിസി കോഴ്സ് പ്രവേശനം: അപേക്ഷ 30വരെകുട്ടികളുടെ പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

ലൈബ്രറികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക: ലൈബ്രറി സയൻസ് ബിരുദധാരികൾ

Dec 5, 2021 at 12:59 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ, എയ്ഡഡ് സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തണമെന്ന ആവശ്യം ശക്തമാക്കി ലൈബ്രറി സയൻസ് ബിരുദധാരികൾ. വിദ്യാലയങ്ങളിൽ ലൈബ്രറിയൻ വേണമെന്നാണു നിയമമെങ്കിലും കഴിഞ്ഞ 20 വർഷമായി സംസ്ഥാനത്തെ ഒരുവിദ്യാലയത്തിലും ഈ തസ്തികയിൽ നിയമനം നടന്നിട്ടില്ലെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കട്ടുന്നു. നിയമമുണ്ടെങ്കിലും നടപടികൾ ഇല്ലാത്തതിനാലാണ് നിയമനം നടക്കാത്തതെന്നാണു വിശദീകരണം. ലൈബ്രറിയൻ നിയമന പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവർക്കു പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.
സംസ്ഥാനത്തെ സർവകലാശാലകളിൽ ഉൾപ്പടെ ലൈബ്രറി സയൻസ് കോഴ്സ് പഠനവിഷയമാണ്. ഈ കോഴ്സുകൾ
പഠിച്ച് ഇറങ്ങുന്നവരോട് സർക്കാർ കാട്ടുന്നത് അനീതിയാണെന്നും ഉദ്യോഗാർഥികൾ പറയുന്നു.

വിദ്യാർത്ഥികൾക്ക് വയനാശീലം വേണ്ടേ?

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഭൂരിപക്ഷത്തിലും കാര്യക്ഷമമായി തുറന്നു പ്രവർത്തിക്കുന്ന ലൈബ്രറികൾ ഇല്ല എന്നതാണ് വാസ്തവം.
കുട്ടികള്‍ക്ക് പഠിച്ച് വളരുന്ന പ്രായത്തില്‍ സ്‌കൂളുകളിലെ ലൈബ്രറിയുടെ സേവനം കാര്യക്ഷമായി കിട്ടുന്നില്ല എന്ന് പറയാം.
സ്കൂളിലെ ഒരു അധ്യാപകന് ലൈബ്രറിയുടെ ചുമതല നൽകി എന്നതൊഴിച്ചാൽ ലൈബ്രറിയുടെ പ്രവർത്തനം കുട്ടികളിലേക്ക് എത്തുന്നുണ്ടോ എന്നത് ചോദ്യചിഹ്നമായി തുടരുകയാണ്. സി.ബി.എസ്.സി, ഐ.സി.എസ്. സി, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയൻ എന്ന തസ്തികയും ജീവനക്കാരും ഉണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് കാര്യക്ഷമമായ ലൈബ്രറിയുടെ പൂർണ്ണമായ സേവനം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. എൽ പി , യു പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വായനയെ പ്രോൽസാഹിപ്പിക്കാൻ ലൈബ്രറികളും ലൈബ്രേറിയനും ആവശ്യമാണ്. ഹയർ സെക്കന്ററി പഠനത്തിന് ശേഷം ഉപരിപഠന മേഖലകളിലെല്ലാം ആധുനീക സംവിധാനങ്ങളുള്ള ലൈബ്രറികളും ലൈബ്രറി ജീവനക്കാരും ഉണ്ട്. എന്നാൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ മാത്രമാണ് ലൈബ്രേറിയൻ നിയമനം സർക്കാരുകൾ നടത്താത്തത്. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സർക്കാർ , എയ്ഡഡ് സ്കുളുകളിൽ കലാ അധ്യാപകർ, കായിക അധ്യാപകർ, ചിത്രരചന അധ്യാപകർ, തുന്നൽ അധ്യാപകർ തുടങ്ങിയ സ്പെഷ്യൽ ടീച്ചേഴ്സിനെ നിയമിക്കുമ്പോഴാണ് കുട്ടികളുടെ പഠന കാര്യത്തിനും, സ്വഭാവ രൂപീകരണത്തിനും അത്യന്താപേക്ഷിതമായ ലൈബ്രറിയുടെ പ്രവർത്തനത്തെ പ്രോൽസാഹിപ്പിക്കാൻ അധികാരികൾ തയ്യാറാവാതെ മുന്നോട്ട് പോകുന്നതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കട്ടുന്നു. കൊവിഡ് അടച്ചു പൂട്ടലിന് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് അക്കാദമിക് മാർഗ്ഗരേഖ പുറത്തിറക്കിയിരുന്നു. ആദ്യ ദിവസങ്ങളിൽ ഉച്ചവരെ മാത്രമാണ് ക്ലാസുകൾ നടത്തുക. ആ അധ്യയന ദിവസങ്ങളിൽ കളിയും കഥയും പാട്ടുമായി കുട്ടികളെ പഠന അന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഓഫ് ലൈൻ ക്ലാസിനൊപ്പം ഒൺലൈൻ ക്ലാസിനും അദ്ധ്യാപകർ സജ്ജരാകണം. സ്കൂൾ തുറക്കുന്നത് ഉൽസവാന്തരീക്ഷത്തിലായിരിക്കണം. പ്രവേശന കവാടത്തിൽ വെച്ചു തന്നെ കുട്ടികളെ സ്വീകരിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അദ്ധ്യാപകർ, പ്രഥാന അദ്ധ്യാപകർ, അക്കാദമിക് സമിതികൾ, ഡയറ്റ്, സമഗ്ര ശിക്ഷ, കൈറ്റ്, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ നിർവ്വഹിക്കേണ്ടുന്ന ചുമതലകൾ അക്കാദമിക് മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാർഗ്ഗ രേഖയിലൊന്നും കുട്ടികളുടെ മാനസിക വളർച്ചക്ക് അവശ്യ ഘടകമായ പുസ്തക വായനയെക്കുറിച്ചോ,ലൈബ്രറിയെക്കുറിച്ചോ പറഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്.

കേരളത്തിൽ ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിന് ലക്ഷങ്ങൾ ചില വഴിക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ വായനാ ശീലം വളർത്താൻ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനത്തെക്കുറിച്ച് പറയുന്നില്ല.
വായന ഇല്ലാത്ത തലമുറയെ വാർത്തെടുക്കുന്ന നടപടിയുമായി സർക്കാരും വിദ്യാഭ്യാസ വകുപ്പും മുന്നോട്ട് പോകുന്നത്. കുട്ടികളുടെ ആരോഗ്യകരമായ ഉന്നതിയാണ് സക്കാർ ലക്ഷ്യമെങ്കിൽ ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും സ്കൂളുകളിൽ അനിവാര്യമാണ്.

\"\"

Follow us on

Related News

കുട്ടികളുടെ പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:പരീക്ഷാക്കാലമായതിനാൽ കുട്ടികളുടെ പഠനത്തിലെ ഏകാഗ്രത...