JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
ന്യൂഡൽഹി: വായു മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച്ച (നവംബർ15) മുതൽ ഡൽഹിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവളാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച്ച മുതൽ ഒരാഴ്ചത്തേക്ക് സ്‌കൂളുകളിൽ ക്ലാസുകൾ നടക്കില്ല.അതേസമയം ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും.
അടുത്ത ആഴ്ച്ച മുതൽ 100 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലെ മലിനീകരണ സാഹചര്യം മോശമായാൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. സ്കൂളുകൾ അടച്ചിടാനും വാഹനങ്ങൾക്ക് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാനും നടപടികളെടുക്കണമെന്നും മലിനീകരണ ബോർഡ് നിർദേശിച്ചിരുന്നു.

0 Comments