പ്രധാന വാർത്തകൾ
സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പ്: 30വരെ സമയം

Nov 10, 2021 at 8:40 am

Follow us on

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം പേർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഈ വർഷം നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാർക്ക് 80 ശതമാനം വരെയാണ്. അപേക്ഷകർ 2021-22 ൽ പ്ലസ് ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർ പഠനം നടത്തുന്നവർ ആയിരിക്കണം.
അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി നേരിട്ടോ http://scholarships.gov.in വഴിയോ നവംബർ 30 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://collegiateedu.kerala.gov.in, http://dcescholarship.kerala.gov.in ബന്ധപ്പെടേണ്ട ഇ-മെയിൽ: centralsectorscholarship@gmail.com. ഫോൺ: 9447096580, 04712306580

\"\"
\"\"

Follow us on

Related News