പ്രധാന വാർത്തകൾ
സ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രിപ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെസ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളിതിരഞ്ഞെടുപ്പ് ജോലി: വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടികേന്ദ്രം നൽകാനുള്ളത് 1158 കോടി രൂപ: ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെ

NEET പരീക്ഷയെ എതിർത്ത് തമിഴ്നാട്: നിയമസഭയിൽ ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ

Sep 13, 2021 at 2:06 pm

Follow us on

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET നെ എതിർത്ത് തമിഴ്നാട്.
NEETവേണ്ടെന്ന് വയ്ക്കുന്ന ബില്ല് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന അണ്ണാ ഡിഎംകെയും ബില്ലിനെ നിയമസഭയിൽ പിന്തുണച്ചു. നീറ്റുമായി ബന്ധപ്പെട്ട് ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നടപടി. വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത് ഇത്തരം മൽസര പരീക്ഷകളല്ല എന്ന് ബില്ല് അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.
പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം നൽകിയിരുന്നത്. പ്ലസ്ടുവിന് നല്ല മാർക്ക് നേടുന്നവർക്കുപോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ.
നീറ്റ് പരീക്ഷ പിൻവലിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷാപ്പേടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ അനുശോചിച്ചു.

Follow us on

Related News