പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

സ്പെഷ്യൽ പ്രാക്ടിക്കൽ, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 2, 2021 at 6:03 pm

Follow us on

കണ്ണൂർ : സെപ്റ്റംബർ10,13 തീയതികളിൽ ആരംഭിക്കുന്ന 3 (റെഗുലർ/ സപ്ലിമെന്ററി) 9 (റെഗുലർ) സെമസ്റ്റർ ബി.എ.എൽഎൽ.ബി, പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ ബി.എ ഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്ക് 22.09.2021 മുതൽ 25.09.2021 വരെ പിഴയില്ലാതെയും 28.09.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 01.10.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ രജിസ്ട്രേഷൻ
സർവകലാശാല പഠനവകുപ്പുകളിലെ ഒ ന്നാം സെമസ്റ്റർ പി. ജി. റെഗുലർ (നവംബർ 2020) പരീക്ഷകൾക്കുള്ള രജിസ്റ്റ്രേഷൻ ഈ മാസം 8ന് ആരംഭിക്കും.

\"\"

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം വർഷ ബി. എ. എക്കണോമിക്സ് പരീക്ഷ മാർച്ച് 2021, ബി. കോം. ഒഴികെയുള്ള കോവിഡ് സ്പെഷ്യൽ പരീക്ഷ മാർച്ച് 2020 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക് 16വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും. ആവശ്യമുള്ളവർ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്.

കോവിഡ് സ്പെഷ്യൽ പ്രായോഗിക പരീക്ഷ

കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യൂ ഇനിഷ്യേറ്റിവ് പ്രോഗ്രാം FLAIR പദ്ധതിയുടെ ഭാഗമായി CARDIFF University-യിൽ വച്ച് നടന്ന LEAD Induction Training-ൽ പങ്കെടുത്ത് തിരിച്ചുവന്ന്, ക്വാറന്റൈനിൽ പോയത് കാരണം നാലാം സെമസ്റ്റർ ബിരുദം (CBCSS – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 പ്രായോഗിക പരീക്ഷയിൽ ഹാജരാവാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി നാലാം സെമസ്റ്റർ ബിരുദം  (CBCSS – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 കോവിഡ് സ്പെഷൽ പ്രായോഗിക പരീക്ഷ നടത്തുന്നു. അർഹരായ വിദ്യാർഥികൾ, ഹാജരാകാൻ കഴിയാതിരുന്ന പ്രായോഗിക പരീക്ഷയുടെ വിവരങ്ങൾ, LEAD Induction Training-ൽ പങ്കെടുത്തതിന്റെ   സർട്ടിഫിക്കറ്റിന്റെയും ഹാൾ ടിക്കറ്റിന്റെയും സ്കാൻ ചെയ്ത പകർപ്പുകൾ  എന്നിവ അപേക്ഷ സഹിതം, soexc2@kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്ക് 06.09.2021, 5 മണിക്ക് മുൻപ്  അയയ്ക്കേണ്ടതാണ്. അപേക്ഷയിൽ മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തേണ്ടതാണ്.

\"\"

Follow us on

Related News