തിരുവനന്തപുരം: രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിദ്യാലയങ്ങളും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചന തുടങ്ങി.
തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള
അയൽ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും കർശന നിയന്ത്രണങ്ങൾ പാലിച്ചു സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ കോവിഡ് വ്യാപനം കേരളത്തിൽ ഉള്ളതിനാൽ ഉടൻ തീരുമാനം ഉണ്ടാകില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായും പകുതി വീതമെങ്കിലും കുട്ടികളെ സ്കൂളിൽ എത്തിക്കാനാണ് ആലോചനയെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾ തുറക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് കണക്കിലെടുക്കും. സ്കൂളുകൾ തുറക്കുന്ന മറ്റുസംസ്ഥാനങ്ങളിലെ അവസ്ഥയും മനസിലാക്കും. ഇതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേ സമയം അവസാനവർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള വാക്‌സിനേഷൻ ഈ 31നകം പൂർത്തിയാക്കി സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കാനാണ് ആലോചന.

0 Comments