മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

ENGLISH PLUS https://wa.me/+919895374159

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ എകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ നേതൃത്വത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, വികസന വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനത്തിന്വി ഇപ്പോൾ അപേക്ഷിക്കാം. വിവിധ സ്ഥലങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗ, വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.

പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ/ജില്ലാ പട്ടികജാതി വികസന ഓഫീസർ/ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ സീനിയർ സൂപ്രണ്ട് എന്നിവർക്ക് 25 നകം അപേക്ഷ നൽകണം.

Share this post

scroll to top