ENGLISH PLUS https://wa.me/+919895374159
മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ സമൂഹനന്മ ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയാണ് മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. വാഴക്കാട് ഹെൽത്ത് സെൻ്ററിലേക്ക് ആവശ്യമായ ആയിരം പേപ്പർ കവറുകളാണ് ഇവർ നിർമിച്ചു നൽകിയത്.
അധ്യാപികയായ പ്രഭാവതിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളായ സഹൽ, ഷമ്മാസ്, അഫ് ലഹ്, ഷഹ്മ, മുന വിറ, ഷാന, ഹന്ന, ലിയ ജന്ന തുടങ്ങിയ മരുന്ന് കവറുകൾ നിർമിച്ചു നൽകിയത്. വാഴക്കാട് ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് സാബിറയും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് കവറുകൾ ഏറ്റുവാങ്ങി.