കൊച്ചി: ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക് സഹായവുമായി നടൻ മമ്മൂട്ടി. കുട്ടികൾക്ക് സ്മാർട്ട്ഫോണും കമ്പ്യൂട്ടറും ടിവിയും അടക്കമുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിനായി മമ്മൂട്ടി \’വിദ്യാമൃതം\’ പദ്ധതി അവതരിപ്പിച്ചു.
ഇത് ഒരു ചലഞ്ച് ആണ്. സൗകര്യം ഇല്ലെന്ന കാരണത്താൽ നിർധന വിദ്യാർഥികളുടെ ഓൺലൈൻ പഠനം വഴിമുട്ടരുതെന്ന ലക്ഷ്യവുമായാണ് മമ്മൂട്ടി പുതിയ ആശയം മുന്നോട്ട് വയ്ക്കുന്നത്. \”വിദ്യാമൃതം\’ പദ്ധതി ഫേസ്ബുക് പേജിലൂടെയാണ്യാണ് മമ്മൂട്ടി പ്രഖ്യാപിച്ചത്.
നിങ്ങളുടെ വീട്ടിലുള്ള ഉപയോഗയോഗ്യമായ എന്നാൽ ഇപ്പോൾ നിങ്ങൾ ഉപയോഗിക്കാത്ത സ്മാർട് ഫോൺ, ടാബ്ലറ്റ്,
ലാപ്ടോപ് എന്നിവ വിദ്യാർത്ഥികൾക്ക് സമ്മാനിക്കാണ് മമ്മൂട്ടി അഭ്യർത്ഥിക്കുന്നത്.
ലോകത്ത് എവിടെനിന്നും അതു ഏൽ
പിക്കാമെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.
ഇത്തരത്തിലുള്ള സമ്മാനങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തിക്കുമെന്ന ഉറപ്പ് മമ്മൂട്ടി സന്ദേശത്തിൽ നൽകുന്നു.
ഉപകരണങ്ങൾ ശേഖരിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ
കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനെയാണ്ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉപകരണങ്ങൾ സംഭാവന ചെയ്യുന്നവർ അതു കവറിലാക്കി തൊട്ടടുത്ത സ്പീഡ് ആൻഡ് സേഫ് കുറിയർ ഓഫിസിൽ
എത്തിക്കണം. അവിടെനിന്നു ഇവഫൗണ്ടഷൻ ഓഫീസിൽ എത്തിക്കും.
ഇവ ഉടൻ തന്നെ മുൻഗണനാക്രമത്തിൽ
വിദ്യാർത്ഥികളുടെ കൈകളിൽ എത്തിക്കും.
ഉപകരണങ്ങളിലെ പഴയ മുഴുവൻ രേഖ
കളും ഫോർമാറ്റ് ചെയ്താണ് കൈമാറുക.
\”വിദ്യാമൃതം\’ പദ്ധതിയിൽ പങ്കെടുക്കാനും സംശയങ്ങൾക്കും 7034634369, 94468 77131, 99619 00522, 94479 91144, എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.