പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

\’പുതിയൊരു സൂര്യനുദിച്ചേ.. വീണ്ടും പുത്തൻ പുലരി പിറക്കുന്നേ…\’ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി

May 30, 2021 at 3:55 pm

Follow us on


തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി. \”പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ \” എന്ന വരികളിൽ തുടങ്ങുന്ന പ്രവേശനോത്സവ ഗീതത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

\"\"

പ്രശസ്ത കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോർഡിനേറ്ററുമായ മുരുകൻ കാട്ടാക്കട ആണ് ഗീതത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണനാണ് ഗീതത്തിന് സംഗീതം നൽകിയിരിക്കുന്നത്.

\"\"

ഗീതത്തിന്റെ നിർമ്മാണം സമഗ്ര ശിക്ഷാ കേരളം ആണ്. ഗായിക മധുശ്രീ, വിദ്യാർഥികളായ ആരഭി വിജയ്, ആഭേരി വിജയ്, ഗംഗ പിവി, ദേവനന്ദ എന്നിവരാണ് ഗീതം ആലപിച്ചത്. ഓർക്കസ്ട്രേഷൻ സ്റ്റീഫൻ ദേവസി.

\"\"

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസ്,സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോർഡിനേറ്റർ ശ്രീ.മുരുകൻ കാട്ടാക്കട തുടങ്ങിയവർ പങ്കെടുത്തു.


പ്രവേശനോത്സവ ദിനമായ ജൂൺ 1 ന് പ്രവേശനോത്സവഗീതത്തിന്റെ ദൃശ്യാവിഷ്കാരം റിലീസ് ചെയ്യപ്പെടുന്നതാണ്.

\"\"

Follow us on

Related News