തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സ് പ്രവേശനം നേടിയ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം കുട്ടികളുടെ വീടുകളിൽ അദ്ധ്യാപകർ നേരിട്ട് എത്തിക്കേണ്ടതില്ലെന്ന് നിർദേശം. വിദ്യാർത്ഥികൾക്കുള്ള ടെക്സ്റ്റ്ബുക്ക്, സ്കൂൾ യൂണിഫോം എന്നിവ വിതരണം ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ
തപാൽ മാർഗമോ കുട്ടികൾക്ക് അയച്ചുനൽകാം.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഓരോ കുട്ടിയുടെയും വീട്ടിൽ ആശംസാ സന്ദേശ കാർഡ് എത്തിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ്ടു പുതിയ തീരുമാനം.