തിരുവനന്തപുരം: കോവിഡ് വെല്ലുവിളികൾക്കിടയിലും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സമയബന്ധിതമായി വിതരണം ചെയ്യാനാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വരുന്നഅധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം ക്ലാസിലെ പാഠപുസ്തക വിതരണ ത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഒന്നാം ക്ലാസ് വിദ്യാർത്ഥി വി കൗശലിന്റെ മാതാവ് എസ് അശ്വതിക്ക് നൽകി നിർവഹിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു കാവ്യ എം എന്ന വിദ്യാർത്ഥിനിയുടെ പിതാവ് എം മഹേഷിന് നൽകി നിർവഹിച്ചു.
മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ ദേവയാനി എന്ന വിദ്യാർത്ഥിനിയുടെ മാതാവ് സിഎസ് അരുണയ്ക്ക് നൽകി നിർവഹിച്ചു.
നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ നാലാം ക്ലാസ് വിദ്യാർത്ഥി അഭിനവ് സുരേഷിന്റെ പിതാവ് സുരേഷിന് നൽകി നിർവഹിച്ചു.അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സാറാ നിവാസിന്റെ പിതാവ് എം എസ് നിവാസിന് നൽകി നിർവഹിച്ചു.ആറാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ ശ്രീധി എസ് കുമാറിന്റെ പിതാവ് എ ശ്രീകുമാറിന് നൽകി നിർവഹിച്ചു. യൂണിഫോം ലഭിക്കാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസായി 600 രൂപ അനുവദിക്കും.
2.62 കോടി പുസ്തകമാണ് വിതരണം ചെയ്യുന്നത്. 13,064 സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. കോവിഡ് മഹാമാരി വ്യാപനം നിലനിൽക്കെതന്നെ പാഠപുസ്തക വിതരണത്തിന് ലോക്ഡൗണിൽ പ്രത്യേക ഇളവ് ലഭിച്ചതിനാൽ ഇരുപത്തിനാലാം തീയതി മുതൽ വീണ്ടും പുസ്തക വിതരണം ആരംഭിച്ചിട്ടുണ്ട്. 9,39,107 കുട്ടികൾക്കുള്ള യൂണിഫോം അതത്വി തരണ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റർ തുണിയാണ് ഇതിലേക്കായി സജ്ജമാക്കിയത്.
വിദ്യാർഥികൾക്ക് സമയബന്ധിതമായി പുസ്തകവും യൂണിഫോമും നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി അഡ്വ പി രാജീവ് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തും സമയബന്ധിതമായി യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുമെന്ന ആത്മവിശ്വാസം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ നേട്ടമാണ് ഇതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിലും ചടങ്ങിൽ അധ്യക്ഷൻ ആയിരുന്ന ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവും വ്യക്തമാക്കി.