അധ്യാപക നിയമനം: ഈ മാസത്തെ അഭിമുഖം മാറ്റി

തിരുവനന്തപുരം:പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകലിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചു.
ഈ വിദ്യാലയങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ നികത്തുന്നതിനായാണ് മെയ്‌ 10,11 തീയതികളിൽ അഭിമുഖം നടക്കാനിരുന്നത്.

ഈ അഭിമുഖമാണ് കോവിഡ് സാഹചര്യം
പരിഗണിച്ച് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നത്.

Share this post

scroll to top