പ്രധാന വാർത്തകൾ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

പരീക്ഷകൾ ഓൺലൈനിൽ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Apr 23, 2021 at 5:45 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2018, 19 പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 20 പരീക്ഷകളുടേയും പ്രൊജക്ട് ഇവാല്വേഷനും വൈവയും 27, 28 തീയതികളില്‍ ഓണ്‍ലൈനായി നടക്കും.

\"\"

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ 2019 സ്‌കീം, 2019 മുതല്‍ പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 3 വരേയും 170 രൂപ പിഴയോടെ 5 വരേയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2019 പ്രവേശനം ഫുള്‍ടൈം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, പാര്‍ട്ട് ടൈം പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷക്കും 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ്.സി. ബയോടെക്‌നോളജി ഡിസംബര്‍ 2019 പരീക്ഷക്കും പിഴ കൂടാതെ മെയ് 4 വരേയും 170 രൂപ പിഴയോടെ 10 വരേയും അപേക്ഷിക്കാം.

\"\"

2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരേയും 170 രൂപ പിഴയോടെ 30 വരേയും ഫീസടച്ച് മെയ് 3 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല 1, 3 സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഐ.എഫ്. & എച്ച്.സി.എം. ജനുവരി 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

അറിയിപ്പ്

കോവിഡ് വ്യാപനം രൂക്ഷമായതിനാലും സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ നിലിവിലുള്ളതിനാലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും സര്‍വകലാശാല ഓഫീസുകളിലേക്ക് വരുന്നത് അത്യാവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തണം. സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വിവരങ്ങളറിയാന്‍ സുവേഗയിലേക്ക് 0494 2660600 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. പരീക്ഷാ ഭവനിലെ ബി.എസ്.സി. വിഭാഗം 30 വരെ പ്രവര്‍ത്തിക്കില്ല.

\"\"

Follow us on

Related News