
തിരുവനന്തപുരം: ഖത്തറിലെ വിവിധ വിവിധ വിദ്യാലയങ്ങളിലേയ്ക്ക് ഒഡെപെക് മുഖേന അധ്യാപകരെ നിയമിക്കുന്നു. ആർട്സ്/മ്യൂസിക്, ഫിസിക്കൽ എജ്യുക്കേഷൻ & സ്വിമ്മിങ്, ഇക്കണോമിക്സ് ആൻഡ് ബിസിനസ്സ് സ്റ്റഡീസ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, സയൻസ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 50 വയസാണ് ഉയർന്ന പ്രായപരിധി.

3500 മുതൽ 7500ഖത്തർ റിയാൽ ആണ് ശമ്പളം (70000 രൂപ മുതൽ 150000 രൂപവരെ). ഉദ്യോഗാർഥികൾക്ക് eu@odepc.in എന്ന ഇമെയിൽ വഴി ഏപ്രിൽ 12 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ odepc.kerala.gov.in വെബ്സൈറ്റ് വഴി ലഭ്യമാണ്.
