പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജിപ്മർ പ്രവേശനം: നാളെ 4.30വരെ അപേക്ഷിക്കാം

Mar 14, 2021 at 8:52 am

Follow us on


ചെന്നൈ: പുതുച്ചേരി ജിപ്മറിൽ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ കോഴ്‌സുകളിലേക്ക് നാളെ (മാർച്ച്‌ 15)വരെ അപേക്ഷിക്കാം. അപേക്ഷാഫോമുകളും വിശദവിവരങ്ങളും https://jipmer.edu.in/whats-new എന്ന ലിങ്ക് വഴി ലഭിക്കും. 130 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ മാർച്ച് 15ന് വൈകിട്ട് 4.30-നകം സമർപ്പിക്കണം. പുതുച്ചേരി ജിപ്മറിൽ ലഭ്യമായ കോഴ്സുകൾ താഴെ.

\"\"


എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ

പ്ലസ്ടു സയൻസ് അല്ലെങ്കിൽ എംഎൽടി/നഴ്സിങ് വൊക്കേഷണൽ സ്ട്രീം  പാസായവർക്ക് അപേക്ഷിക്കാം.

ക്വാളിഫൈഡ് മോർച്ചറി അസിസ്റ്റന്റ്, ഫ്ലബറ്റോമി

ബയോളജി വിഷയമായി പഠിച്ച് പ്ലസ്ടു സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായം 2020 ഡിസംബർ 31-ന് 17-നും 25-നും ഇടയിലായിരിക്കണം.

\"\"


എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ക്വാളിഫൈഡ് മോർച്ചറി അസിസ്റ്റന്റ് കോഴ്സുകൾ മാസമാണ്. ഇതിനു ശേഷം ഒരുവർഷത്തെ ഓപ്ഷണൽ ഇന്റേൺഷിപ്പും ഉണ്ടാകും.
ഇന്റേൺഷിപ്പ് സമയത്ത് 3713 രൂപ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. ഫ്ലബറ്റോമി കോഴ്സിന് 6 മാസ പരിശീലനവും 6 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ട്.

\"\"


മൂന്ന് മാസത്തെ എന്ററോസ്റ്റോമാൾ തെറാപ്പി കോഴ്സ് പ്രവേശനത്തിന് ബിഎസ്.സി. നഴ്സിങ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ക്ലിനിക്കൽ പരിചയം നിർബന്ധം.

Follow us on

Related News