പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

സ്‌കോൾ കേരള: ഡിസിഎ പുന:പ്രവേശനം

Mar 9, 2021 at 7:22 am

Follow us on


തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കോൾ-കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ആറാം ബാച്ചിൽ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ കോഴ്‌സിൽ ഒരു ബാച്ചിൽ ചേർന്ന ശേഷം ആ ദിനം സമ്പർക്ക ക്ലാസിൽ പങ്കെടുക്കാത്തവർ, നിശ്ചിത ഹാജർ കുറവിനാൽ ഡി.സി.എ പൊതു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ എന്നിവർക്ക് മൂന്ന് വർഷം വരെ തുടർ ബാച്ചുകളിലെ സമ്പർക്ക ക്ലാസുകളിൽ പങ്കെടുക്കുന്നതിന് പുന:പ്രവേശനം അനുവദിക്കും.

\"\"


സ്‌കോൾ-കേരള ഡി.സി.എ നാലാം ബാച്ച് മുതലുള്ള വിദ്യാർത്ഥികൾക്ക് ഡി.സി.എ ആറാം ബാച്ചിൽ പത്ത് മുതൽ മാർച്ച് 30 വരെ www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പുന:പ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

\"\"


വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്‌ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ. തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. ഫോൺ: 0471-2342950, 2342271, 2342369.

\"\"

Follow us on

Related News