തിരുവനന്തപുരം: മാർച്ച് 17 മുതൽ നടക്കുന്ന പൊതുപരീക്ഷ എഴുതുന്ന 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ \’ വർക്ക് ഷീറ്റുകൾ\’ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് സഹായകമാകുന്നതും ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ളതുമായ \’വർക്ക് ഷീറ്റുകൾ \’ (പഠന സഹായി) എസ്.സി.ഇ.ആർ.ടിയുടെ അംഗീകാരത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം തയാറാക്കിയത്. സമഗ്ര ശിക്ഷയുടെ വെബ്സൈറ്റായ ssakerala.in ൽ വർക്ക് ഷീറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ അറിയിച്ചു.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...