പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പ്‌: മാർച്ച്‌ 8 വരെ അപേക്ഷിക്കാം

Jan 17, 2021 at 2:15 pm

Follow us on

തിരുവനന്തപുരം: വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പിന് മാർച്ച്‌ 8ന് ഉച്ചവരെ http//jntataendowment.org. എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 60 ശതമാനം എങ്കിലും മാർക്കോടെ ഇന്ത്യൻ സർവകലാശാലാ ബിരുദമുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികളെയും പരിഗണിക്കും. വിദേശകോഴ്‌സിനു രണ്ട് വർഷമെങ്കിലും ദൈർഘ്യമുണ്ടെങ്കിൽ രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഏതു വിഷയത്തിന്റെയും ഫുൾടൈം പിജി, പിഎച്ച്ഡി, പോസ്റ്റ്‌ ഡോക്ടറൽ പഠനഗവേഷണം എന്നിവയിൽ ഏതിലും അപേക്ഷിക്കാം. പ്രായപരിധി 2021 ജൂൺ 30 ന് 45 വയസ്സ് കവിയരുത്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വയ്പ ലഭിക്കും. കൂടാതെ, ഏഴര ലക്ഷം രൂപ വരെ ഗിഫ്റ്റ് സ്ക്കോളർഷിപ്പും അരലക്ഷം രൂപ വരെ യാത്രചെലവും ലഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News