സംസ്ഥാന സർക്കാർ അനുവദിച്ചാൽ സിബിഎസ്ഇ സ്കൂളുകളും തുറക്കാം : ജോസഫ് ഇമ്മാനുവൽ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ അനുവദിച്ചാൽ സിബിഎസ്ഇ സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് സിബിഎസ്ഇ അക്കാദമിക് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ. ഇക്കാര്യത്തിൽ ബോർഡിന്റെ പ്രത്യേക അനുമതി ആവിശ്യമില്ല. സ്റ്റേറ്റ് ബോർഡ്‌ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ സ്കൂളുകൾക്കും തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനു കീഴിലെ സ്കൂളുകൾ തുറക്കുകയാണെന്ന റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം ലഭിച്ചില്ലെന്നുമായിരുന്നു സിബിഎസ്ഇ റീജനൽ ഓഫീസ് അധികൃതരുടെ പ്രതികരണം.

Share this post

scroll to top