പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെ

ഫീ റീ- ഇംബേഴ്‌സ്‌മെന്റ് സ്‌കീം; അപേക്ഷാ തിയതി നീട്ടി

Dec 24, 2020 at 7:31 pm

Follow us on

തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി അഞ്ച് വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് http://www.minoritywelfare.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ഒരു വര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2302090, 2300524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

\"\"

Follow us on

Related News