തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷ്ണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന് അപേക്ഷകള്‍ ക്ഷണിച്ചു. http://nmmse.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 23 മുതല്‍ ജനുവരി 6 വരെ അപേക്ഷ സമര്‍പ്പിക്കാം. 2021 ജനുവരി 31നാണ് പരീക്ഷ നടക്കുക.
യോഗ്യത
- സര്‍ക്കാര്‍ എയ്ഡഡ് സികൂളുകളില്‍ 2020-21 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.
- റസിഡന്‍ഷ്യല്‍ സികൂള്‍ മറ്റ് അണ്‍ എയിഡഡ് സികൂളുകള്‍ എന്നിവയില്‍ പഠിക്കുന്ന കുട്ടികള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല
- രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കൂടരുത്.
- 2019-2020 അധ്യയന വര്‍ഷത്തില്‍ ഏഴാം ക്ലാസിലെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയില്‍ 55 % മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം
പരീക്ഷ
1.90 മിനിട്ട് വീതമുള്ള രണ്ട് പേപ്പറുകളാണ് ഉള്ളത്.
പരീക്ഷക്ക് അപേക്ഷാ ഫീസില്ല
അപേക്ഷകര്‍ ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ്, അംഗപരിമിതിയുള്ളവര്‍ അത് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.സി എസ്.ടി) എന്നിവ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് അപ്‌ലോഡ് ചെയ്യണം.
അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ സ്‌കൂള്‍ മുഖാന്തരമോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അന്തിമമായി അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കൂള്‍ പ്രധാന അധ്യാപകന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.