സ്‌കോള്‍ കേരള ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വീദ്യാര്‍ത്ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്‌സായ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേനിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിര്‍ദിഷ്ടരേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍മാര്‍ഗം വഴി അയക്കണം

ആറുമാസമാണ് കോഴ്‌സ് കാലവധി. എസ്.എസ്എല്‍.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. പ്രായപരിധിയില്ല. 5300 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342950, 2342271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this post

scroll to top