റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മെയിന്‍ പരീക്ഷ നവംബര്‍ 22-ന്


ന്യൂഡൽഹി: ആര്‍ബിഐ അസിസ്റ്റന്റ് തസ്തിക പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. നവംബർ 22നാണ് അസിസ്റ്റന്റ് മെയിന്‍ പരീക്ഷ നടക്കുക. ഉദ്യോഗാർഥികൾക്ക് ibpsonline.ibps.inഎന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വെബ്‌സൈറ്റിൽ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ. 200 മാർക്കിന്റെ ചോദ്യങ്ങളുള്ള പരീക്ഷയിൽ റീസണിങ്, ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം, കംപ്യൂട്ടർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. 926 ഒഴിവുകളാണ് ഉള്ളത്.

Share this post

scroll to top