തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക പരീക്ഷാ വിഭാഗം (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിങ്) പരീക്ഷ ഡിസംബർ 17 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടത്തുന്നതാണ്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ KGTE2020 എന്ന ലിങ്ക് വഴി ഓൺലൈനായി ഫീസടച്ച് നവംബർ 16 മുതൽ 27 വരെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷാതിയതിയും, സമയവും തിരഞ്ഞെടുക്കേണ്ടതാണ്. നേരത്തേ ഫീസടച്ചവർക്കും പുതിയ പരീക്ഷാതിയതിയും, സമയവും തിരഞ്ഞെടുക്കാവുന്നതാണ്.
മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്കും പ്രത്യേകം സമയം തിരഞ്ഞെടുക്കാവുന്നതാണ്. ലോവറിന് 200 രൂപയും ഹയറിന് 250 രൂപയുമാണ് പരീക്ഷാ ഫീസ് .സമയക്രമം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കേണ്ടതാണ്.