രാജ്യത്തെ നവോദയ സ്‌കൂളുകളിൽ ആറാം ക്ലാസ്സ് പ്രവേശനത്തിനായി ഡിസംബർ 15വരെ സമയം


ന്യൂഡൽഹി: കേരളത്തിലെ 14 ജില്ലകളിൽ അടക്കമുള്ള രാജ്യത്തെ നവോദയ സ്‌കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവില്‍ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 10-ന് പ്രവേശന പരീക്ഷ നടക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായി അനുവദിക്കും.
അതത് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ.
2008 മേയ് മാസത്തിനും 2012 ഏപ്രില്‍ 30നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. ഒരു ഭാഗത്തിൽപ്പെട്ടവർക്കും പ്രായപരിധിയിൽ ഇളവുകൾ ഉണ്ടാവില്ല.
ഒരു ക്ലാസ്സില്‍ 80 കുട്ടികള്‍ക്കാണ് പ്രവേശനം നൽകുക. 12-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ സിലബസ് പ്രകാരമാണ് പഠനം. 75 ശതമാനം സീറ്റ് ഗ്രാമീണ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് നൽകും.


9-12 ക്ലാസ്സുകാര്‍ മാസം 600 രൂപയാണ് ഫീസ്. പിന്നാക്ക, നിർധന വിഭാഗങ്ങൾക്ക് സൗജന്യ പഠനമാണ്. പ്രവേശന പരീക്ഷയ്ക്ക്
100 മാര്‍ക്കിന്റെ 80 ചോദ്യങ്ങളാണ് ഉണ്ടാകുക. ഒബ്ജക്ടീവ് രീതിയിലാകും പരീക്ഷ. നെഗറ്റീവ് ഇല്ല. www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും ഡൗണ്‍ലോഡ് ചെയ്യാം. നവോദയ സ്‌കൂളുകളില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷയുടെ ഫലം 2021 ജൂണിനകം പ്രസിദ്ധീകരിക്കും.

Share this post

scroll to top