പ്രധാന വാർത്തകൾ
സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: സ്‌നേഹപൂർവ്വം പദ്ധതിക്ക് ഡിസംബർ 15 വരെ സമയം

Nov 2, 2020 at 5:59 pm

Follow us on

തിരുവനന്തപുരം: മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വം നടപ്പാക്കുന്നത്. ഈ അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ, പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഡിസംബർ 15 വരെ സമർപ്പിക്കാം. സ്നേഹപൂർവ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം അവസാനം വരെയാണ് നേരത്തെ അനുവദിച്ചിരുന്നത്. എന്നാൽ ഡിസംബർ 15വരെ സമയം നീട്ടിയിരിക്കുകയാണിപ്പോൾ. ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിനായി പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.kssm.ikm.in.

\"\"

Follow us on

Related News