സൈനിക് സ്‌കൂള്‍: പ്രവേശന പരീക്ഷ ജനുവരി 10ന്

ന്യൂഡൽഹി: സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷന് (എ.ഐ.എസ്.എസ്.ഇ.ഇ) അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ 33 സൈനിക് സ്കൂളുകളിൽ ആറ് , ഒൻപത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് നവംബർ 19 വരെ അപേക്ഷ സമർപ്പിക്കാം. ജനുവരി 10 നാണ് പ്രവേശന പരീക്ഷ . ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഒ.എം.ആർ ഷീറ്റിലാണ് ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത് .13 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഒൻപതാം ക്ലാസ്സിലേക്കും പത്തു മുതൽ 12 വയസ്സുവരെ പ്രായമുള്ളവർക്ക് ആറാം ക്ലാസ്സിലേക്കും അപേക്ഷിക്കാം. aissee.nta.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷാകേന്ദ്രം,സിലബസ് എന്നി വിശദവിവരങ്ങൾക്ക് www.nta.ac.in സന്ദർശിക്കുക.

Share this post

scroll to top