തിരുവനന്തപുരം: ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തിയായതോടെ കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നു. 12ന്
രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റ് (കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നടപ്പാക്കുന്ന ഹൈടെക് സ്കൂൾ-ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനതോടൊപ്പം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപനവും നടക്കും. കിഫ്‌ബി ധനസഹായത്തോടെയാണ് പദ്ധതിയുടെ പൂർത്തീകരണം.
വിവിധ പദ്ധതികൾ പ്രകാരം എട്ടുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള എല്ലാ സർക്കാർ, എയിഡഡ് സ്കൂളുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി. ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുള്ള 11, 275 സ്കൂളുകളിൽ ഹൈടെക് ലാബ് പദ്ധതിയും ഇതിനോടകം പൂർത്തിയക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് തുടങ്ങിയവരും പങ്കെടുക്കും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...